പൂ​ന: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടി20 ​പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. നാ​ലാം മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ​യ്ക്ക് പ​ര​ന്പ​ര നേ​ടാ​നാ​യ​ത്. ഇ​ന്ന് ന​ട​ന്ന നാ​ലാം മ​ത്സ​ര​ത്തി​ൽ 15 റ​ൺ​സി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 182 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ടി​ന് 166 റ​ൺ​സ് നേ​ടാ​നെ സാ​ധി​ച്ചു​ള്ളു. 20 ഓ​വ​റി​ൽ 166 റ​ൺ​സി​ൽ ഇം​ഗ്ല​ണ്ട് ഓ​ൾ​ഔ​ട്ടാ​യി.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഹാ​രി ബ്രൂ​ക്കി​നും ഓ​പ്പ​ണ​ർ ബെ​ൻ ഡ​ക്ക​റ്റി​നും മാ​ത്ര​മാ​ണ് ഇം​ഗ്ലീ​ഷ് ബാ​റ്റിം​ഗ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്. ബ്രൂ​ക്ക് 51 റ​ൺ​സും ഡ​ക്ക​റ്റ് 39 റ​ൺ​സും എ​ടു​ത്തു.

ര​വി ബി​ഷ്ണോ​യി​യും ഹ​ർ​ഷി​ത് റാ​ണ​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി. വ​രു​ൺ ച​ക്ര​വ​ർ​ത്തി ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. അ​ർ​ഷ് ദീ​പ് സിം​ഗും അ​ക്സ​ർ പ​ട്ടേ​ലും ഒ​രു വി​ക്ക​റ്റ് വീ​തം നേ​ടി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 181 റ​ൺ​സെ​ടു​ത്ത​ത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടേ​യും ശി​വം ദു​ബേ​യു​ടേ​യും വെ​ടി​ക്കെ​റ്റ് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് മി​ക​ച്ച സ്കോ​ർ ടീം ​നേ​ടി​യ​ത്. ഇ​രു​വ​രും അ​ർ​ധ​സെ​ഞ്ചു​റി നേ​ടി.