മറയൂരിൽ വയോധികനെ കൊലപ്പെടുത്തിയ കേസ്: രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും
Friday, January 31, 2025 8:17 PM IST
ഇടുക്കി: മറയൂരിൽ 70 കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. മറയൂർ സ്വദേശി മാരിയപ്പനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
മറയൂർ സ്വദേശി അൻപഴകൻ, എരുമേലി സ്വദേശി മിഥുൻ എന്നീ പ്രതികൾക്ക് തൊടുപുഴ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് വിധിച്ച കോടതി, പ്രതികൾ 20000 രൂപ വീതം പിഴയും ഒടുക്കണമെന്നും വിധിച്ചു.
2020 ഫെബ്രുവരിയിലാണ് മദ്യപിച്ചതിനെ തുടർന്നുളള തർക്കത്തിനൊടുവിൽ ഇരുവരും ചേർന്ന് മാരിയപ്പനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിക്കുകയായിരുന്നു.