തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ കേ​ര​ള​ത്തി​നെ​തി​രേ ഫോ​ളോ ഓ​ൺ വ​ഴ​ങ്ങി ബി​ഹാ​ർ. കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 351 റ​ണ്‍​സി​ന് മ​റു​പ​ടി​യാ​യി ര​ണ്ടാം ദി​നം ഒ​ന്നാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബി​ഹാ​ര്‍ 23.1 ഓ​വ​റി​ൽ 64 റ​ൺ​സി​നു പു​റ​ത്താ​യി.

വെ​റും 19 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​ല​ജ് സ​ക്സേ​ന​യാ​ണ് ബി​ഹാ​ർ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. എം.​ഡി. നി​തീ​ഷ് ര​ണ്ടും വൈ​ശാ​ഖ് ച​ന്ദ്ര​ൻ, ആ​ദി​ത്യ സ​ർ​വാ​തെ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ബി​ഹാ​ർ നി​ര​യി​ൽ 21 റ​ൺ​സെ​ടു​ത്ത ശ്ര​മ​ൺ നി​ഗ്രോ​ധ് ആ​ണ് ടോ​പ് സ്കോ​റ​ർ. താ​ര​ത്തി​നു പു​റ​മേ 13 റ​ൺ​സെ​ടു​ത്ത ആ​യു​ഷ് ലോ​ഹാ​രു​ക, 10 റ​ൺ​സെ​ടു​ത്ത ഗു​ലാം റ​ബ്ബാ​നി എ​ന്നി​വ​ർ​ക്കു മാ​ത്ര​മേ ര​ണ്ട​ക്ക​മെ​ങ്കി​ലും ക​ട​ക്കാ​നാ​യു​ള്ളൂ.

287 റ​ൺ​സി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് ലീ​ഡ് വ​ഴ​ങ്ങി​യ ബി​ഹാ​റി​നെ ഫോ​ളോ ഓ​ൺ ചെ​യ്യി​ച്ച കേ​ര​ളം വീ​ണ്ടും ബാ​റ്റിം​ഗി​ന​യ​ച്ചു. ര​ണ്ടാ​മി​ന്നിം​ഗ്സി​ലും സ​ന്ദ​ർ​ശ​ക​ർ ത​ക​ർ​ച്ച​യെ നേ​രി​ടു​ക​യാ​ണ്. 23 ഓ​വ​ർ പി​ന്നി​ട്ട​പ്പോ​ഴേ​ക്കും 64 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടു.

18 റ​ൺ​സു​മാ​യി എ​സ്. ഗ​നി​യും നാ​ലു റ​ൺ​സെ​ടു​ത്ത വീ​ർ​പ്ര​താ​പ് സിം​ഗു​മാ​ണ് ക്രീ​സി​ൽ. ഇ​പ്പോ​ഴും കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് സ്കോ​റി​ൽ നി​ന്ന് 220 റ​ൺ​സ് പി​ന്നി​ലാ​ണ് ബി​ഹാ​ർ.