വെന്റിലേറ്ററിൽ ആറുദിനം; ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരണത്തിനു കീഴടങ്ങി
Friday, January 31, 2025 2:53 PM IST
കൊച്ചി: ചോറ്റാനിക്കരയിൽ ആൺ സുഹൃത്തിന്റെ ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 19കാരിയായ പോക്സോ അതിജീവിത മരണത്തിനു കീഴടങ്ങി.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആറുദിവസം വെന്റിലേറ്ററിൽ കഴിഞ്ഞതിനു ശേഷമാണ് മരണം സംഭവിച്ചത്. തലയ്ക്കുള്ളിലും കഴുത്തിലും സ്വകാര്യഭാഗത്തടക്കം പരിക്കേറ്റിരുന്നു.