തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ ബി​ഹാ​റി​നെ​തി​രേ കേ​ര​ളം ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ 351 റ​ൺ​സി​നു പു​റ​ത്ത്. മു​ൻ​നി​ര താ​ര​ങ്ങ​ൾ നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ആ​റാ​മ​നാ​യി ഇ​റ​ങ്ങി അ​വ​സാ​ന വി​ക്ക​റ്റ് വ​രെ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​യി​ച്ച സ​ൽ​മാ​ൻ നി​സാ​റി​ന്‍റെ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് കേ​ര​ളം മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്.

ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 302 എ​ന്ന നി​ല​യി​ൽ ര​ണ്ടാം​ദി​നം ക്രീ​സി​ലി​റ​ങ്ങി​യ കേ​ര​ള​ത്തി​നു വേ​ണ്ടി അ​വ​സാ​ന വി​ക്ക​റ്റി​ൽ സ​ൽ​മാ​നും വൈ​ശാ​ഖ് ച​ന്ദ്ര​നും ചേ​ർ​ന്ന് പ​ടു​ത്തു​യ​ർ​ത്തി​യ 70 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് 350 ക​ട​ത്തി​യ​ത്.

236 പ​ന്തി​ൽ നി​ന്ന് 15 ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റും ഉ​ൾ​പ്പെ​ടെ 150 റ​ൺ​സെ​ടു​ത്ത സ​ൽ​മാ​ൻ നി​സാ​ർ അ​വ​സാ​ന വി​ക്ക​റ്റാ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു. വൈ​ശാ​ഖ് ച​ന്ദ്ര​ൻ അ​ഞ്ചു റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

ബി​ഹാ​റി​ന് വേ​ണ്ടി ഹ​ർ​ഷ് വി​ക്രം സിം​ഗ്, ഗു​ലാം റ​ബ്ബാ​നി, സ​ച്ചി​ൻ കു​മാ​ർ സിം​ഗ് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. അ​ഭി​ഷേ​ക്, ഗാ​നി, വൈ.​പി. യാ​ദ​വ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.