ഷോക്കടിപ്പിച്ച് കെഎസ്ഇബി; ഫെബ്രുവരിയിലും സര്‍ചാര്‍ജ് പിരിക്കും
Thursday, January 30, 2025 9:15 PM IST
തിരുവനന്തപുരം: കഴിഞ്ഞ ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടി രൂപയുടെ അധിക ബാധ്യതയുള്ളതിനാൽ ഫെബ്രുവരിയിലും സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി.
യൂണിറ്റിന് പത്തു പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കാനാണ് തീരുമാനം. പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു.
ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.