റിക്കാർഡ് ഇരട്ടസെഞ്ചുറിയുമായി ഖവാജ, സെഞ്ചുറിയുമായി സ്മിത്തും ഇൻഗ്ലിസും; ഓസീസ് പടുകൂറ്റന്‍ സ്കോറിലേക്ക്
Thursday, January 30, 2025 2:25 PM IST
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഓസീസ് കൂറ്റൻ സ്കോറിലേക്ക്. രണ്ടാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 566 റൺസെന്ന നിലയിലാണ്. എട്ടുറൺസുമായി അലക്സ് കാരിയും റണ്ണൊന്നുമെടുക്കാതെ ബ്യൂ വെസ്റ്ററുമാണ് ക്രീസിൽ.
രണ്ടിന് 330 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസീസ് കന്നി ഇരട്ടസെഞ്ചുറി നേടിയ ഓപ്പണർ ഉസ്മാൻ ഖവാജയുടെയും സെഞ്ചുറി നേടിയ നായകൻ സ്റ്റീവ് സ്മിത്തിന്റെയും ജോഷ് ഇൻഗ്ലിസിന്റെയും കരുത്തിലാണ് കൂറ്റൻ സ്കോറിലെത്തിയത്.
352 പന്തിൽ 16 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 232 റൺസ് അടിച്ചുകൂട്ടിയ ഖവാജ ശ്രീലങ്കന്‍ മണ്ണില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമെന്ന റിക്കാർഡും സ്വന്തമാക്കി. ഇരട്ട സെഞ്ചുറി നേടുന്ന പ്രായമേറിയ രണ്ടാമത്തെ ഓസ്ട്രേലിയക്കാരന് കൂടിയാണ് 38കാരനായ ഖവാജ. ഡോണ്‍ ബ്രോഡ്മാന്‍ 39-ാം വയസില്‍ ഡബില്‍ സെഞ്ചുറി നേടിയിട്ടുണ്ട്.
അതേസമയം, 251 പന്തിൽ 12 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 141 റൺസെടുത്ത സ്മിത്ത് ഖവാജയ്ക്ക് മികച്ച പിന്തുണ നല്കി. 90 പന്തിൽ 10 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 102 റൺസെടുത്ത ജോഷ് ഇൻഗ്ലിസ് സെഞ്ചുറിക്കു തൊട്ടുപിന്നാലെ പുറത്തായി. ഇരുവർക്കും പിന്നാലെ ട്രാവിസ് ഹെഡ് (57), മാർനസ് ലബുഷെയ്ൻ (20) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.
ശ്രീലങ്കയ്ക്കു വേണ്ടി പ്രഭാത് ജയസൂര്യ മൂന്നും ജെഫ്രി വാൻഡർസെ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.