പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച ക​ണ്ടാ​ല​റി​യാ​വു​ന്ന 14 പേ​ർ​ക്കെ​തി​രേ​യാ​ണ് കെ​സെ​ടു​ത്ത​ത്.

പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നാ​ണ് കേ​സ്. പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഗെ​യി​റ്റും ക​വാ​ട​വും ത​ക​ർ​ത്ത​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.

അ​തേ​സ​മ​യം നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി ചെ​ന്താ​മ​ര​യെ റി​മാ​ൻ​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​ക്കാ​ണ് ആ​ല​ത്തൂ​ർ മ​ജി​സ​ട്രേ​റ്റ് കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഫെ​ബ്രു​വ​രി 12വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.