ല​ക്നോ: കും​ഭ​മേ​ള​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 30 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ഒ​രു മാ​സ​ത്തി​ന​കം. മൂ​ന്നം​ഗം സം​ഘം ഇ​ന്ന് പോ​ലീ​സി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ​തേ​ടും. അ​തേ​സ​മ​യം പോ​ലീ​സും സ​മാ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തും.

എ​ന്നാ​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. സ​ർ​ക്കാ​രാ​ണ് പ്ര​തി​യെ​ന്നും പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ച്ചു.

പ്ര​യാ​ഗ് രാ​ജി​ൽ മ​ഹാ​കും​ഭ​മേ​ള​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടി​രു​ന്നു. 30 പേ​രാ​ണ് തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മ​രി​ച്ച​ത്. അ​റു​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​മൃ​ത് സ്നാ​ന​ത്തി​നി​ടെ ബാ​രി​ക്കേ​ഡ് ത​ക​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​ര​ക്കി​നെ തു​ട​ർ​ന്ന് തു​ട​ർ​ന്ന് സ്നാ​നം അ​ൽ​പ​നേ​ര​ത്തേ​ക്ക് നി​ർ​ത്തി​വ​ച്ചെ​ങ്കി​ലും വീ​ണ്ടും പു​നഃ​രാ​രം​ഭി​ച്ചു.