ആൺസുഹൃത്തിന്റെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ നില അതീവ ഗുരുതരം
Thursday, January 30, 2025 6:19 AM IST
കൊച്ചി: ചോറ്റാനിക്കരയില്‍ ആണ് സുഹൃത്തിന്റെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി വെന്റിലേറ്ററിൽ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് ആണ് സുഹൃത്തിന്റെ അക്രമത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. കേസില്‍ അറസ്റ്റിലായ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങി.
മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് അനൂപ് പോലീസിന് നല്കിയ മൊഴി.