ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി കോ​ൺ​ഗ്ര​സ്. ജ​ന​ങ്ങ​ൾ​ക്ക് അ​ഞ്ച് പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​യ്ക്കു​ന്ന പ്ര​ക​ട​ന​പ​ത്രി​ക​യാ​ണ് കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ ഒ​രു സ്ത്രീ ​അം​ഗ​ത്തി​ന് പ്ര​തി​മാ​സം 2500 രൂ​പ ന​ൽ​കു​മെ​ന്ന​താ​ണ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​നം. രാ​ജ​സ്ഥാ​നി​ൽ ആ​വി​ഷ്ക​രി​ച്ച​തി​ന് സ​മാ​ന​മാ​യ സൗ​ജ​ന്യ ആ​രോ​ഗ്യ​പ​രി​ര​ക്ഷാ പ​ദ്ധ​തി​യാ​ണ് മ​റ്റൊ​ന്ന്. എ​ല്ലാ ഡ​ൽ​ഹി നി​വാ​സി​ക​ൾ​ക്കും 25 ല​ക്ഷം രൂ​പ​വ​രെ വ​രു​ന്ന ആ​രോ​ഗ്യ ക​വ​റേ​ജാ​ണ് വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

തൊ​ഴി​ൽ ര​ഹി​ത​രാ​യ യു​വാ​ക്ക​ൾ​ക്ക് 8500 രൂ​പ പ്ര​തി​മാ​സ സ്റ്റൈ​ഫ​ന്‍റോ​ടെ ഒ​രു​വ​ർ​ഷ​ത്തെ അ​പ്ര​ന്‍റി​ഷി​പ്പ് പ​ദ്ധ​തി​യാ​ണ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​റ്റൊ​രു വാ​ഗ്ദാ​നം. അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് 300 യൂ​ണി​റ്റ് സൗ​ജ​ന്യ​വൈ​ദ്യു​തി. സൗ​ജ​ന്യ റേ​ഷ​ൻ കി​റ്റി​നൊ​പ്പം സി​ലി​ണ്ട​റി​ന് 500 രൂ​പ നി​ര​ക്കി​ൽ പാ​ച​ത​വാ​ത​കം എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ മ​റ്റ് വാ​ഗ്ദാ​ന​ങ്ങ​ൾ.

സ​ർ​ക്കാ​ർ ജോ​ലി​യി​ൽ 33 ശ​ത​മാ​നം സ്ത്രീ ​സം​വ​ര​ണം, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, വി​ധ​വ​ക​ൾ, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ എ​ന്നി​വ​ർ​ക്ക് 5000 രൂ​പ​വീ​തം പ്ര​തി​മാ​സ പെ​ൻ​ഷ​ൻ ന​ൽ​കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഷീ​ലാ ദീ​ക്ഷി​തി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലെ ഭ​ര​ണ​സം​രം​ഭ​ങ്ങ​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​മെ​ന്നും സാ​മൂ​ഹ്യ​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

പ​ണ​പ്പെ​രു​പ്പ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും പ​രി​ഹ​രി​ക്കു​ന്ന​തി​നൊ​പ്പം ഡ​ൽ​ഹി​യി​ലെ അ​ധഃ​സ്ഥി​ത​ർ​ക്ക് നേ​രി​ട്ട് സാ​മ്പ​ത്തി​ക ആ​ശ്വാ​സം ന​ൽ​കാ​നാ​ണ് ഈ ​ന​ട​പ​ടി​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 5നാ​ണ് ഡ​ൽ​ഹി നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ്. എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.