വ​യ​നാ​ട്: പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ന​ര​ഭോ​ജി ക​ടു​വ ച​ത്ത സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത ആ​രോ​പി​ച്ച് വൈ​ല്‍​ഡ് ലൈ​ഫ് ക്രൈം ​ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യ്ക്ക് പ​രാ​തി. അ​നി​മ​ല്‍​സ് ആ​ന്‍​ഡ് നേ​ച്ച​ര്‍ എ​ത്തി​ക്‌​സ് ക​മ്മ്യൂ​ണി​റ്റി ട്ര​സ്റ്റ് ആ​ണ് പ​രാ​തി കൊ​ടു​ത്ത​ത്.

ഒ​രു ന​ട​പ​ടി​ക്ര​മ​വും പാ​ലി​ക്കാ​തെ​യാ​ണ് ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് സം​ഘ​ട​ന​യു​ടെ നീ​ക്കം.

പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി രാ​ധ​യെ ആ​ക്ര​മി​ച്ച് കൊ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് ദൗ​ത്യം തു​ട​ങ്ങി​യ​ത്. ഇ​തി​നി​ടെ ക​ടു​വ​യു​ടെ ജ​ഡം ക​ണ്ടെ​ത്തു​ക‍​യാ​യി​രു​ന്നു.

ക​ഴു​ത്തി​ൽ ഉ​ണ്ടാ​യ മു​റി​വു​ക​ളാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​ത് മ​റ്റൊ​രു ക​ടു​വ​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ സം​ഭ​വി​ച്ച​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.