അട്ടിമറിയോ? കരുനാഗപ്പള്ളിയിൽ റെയിൽവേ പാളം പൊട്ടിമാറിയ നിലയിൽ
Wednesday, January 29, 2025 11:48 AM IST
കൊല്ലം. കരുനാഗപ്പള്ളിയിൽ റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടെത്തി. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ മാറിയാണ് വിള്ളൽ കണ്ടെത്തിയത്. പാളം പൊട്ടിമാറിയ നിലയിലാണ്.
ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. അട്ടിമറി സാധ്യത അടക്കം പരിശോധിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ട്രെയിനുകൾ വൈകുകയാണ്.