കൊ​ച്ചി: മു​ന​മ്പം വി​ഷ​യ​ത്തി​ല്‍ ജു​ഡീ​ഷ​ൽ‍ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സി​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​ര​ള വ​ഖ​ഫ് സം​ര​ക്ഷ​ണ വേ​ദി​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ല്‍ പ്രാ​രം​ഭ വാ​ദം കേ​ട്ട ഹൈ​ക്കോ​ട​തി ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത് സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

എ​ന്ത് അ​ധി​കാ​ര​പ​രി​ധി ഉ​പ​യോ​ഗി​ച്ചാ​ണ് ക​മ്മീ​ഷ​ന്‍റെ നി​യ​മ​ന​മെ​ന്നും കേ​ന്ദ്ര ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട വ​ഖ​ഫ് വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ക​മ്മീ​ഷ​നെ വയ്​ക്കാ​നാ​കു​മോ എ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഭൂ​മി സം​ബ​ന്ധി​ച്ച വി​ഷ​യം പ​രി​ശോ​ധി​ക്കാ​ന്‍ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കാ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് വി​ശ​ദ​മാ​യ മ​റു​പ​ടി ന​ല്‍​കാ​ന്‍ കോ​ട​തി സ​ര്‍​ക്കാ​റി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.