കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ര​ണ്ടു​ദി​വ​സ​ത്തെ ഇ​ടി​വി​നു ശേ​ഷം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക് കു​തി​ച്ചു​യ​ർ​ന്ന് സ്വ​ർ​ണ​വി​ല. പ​വ​ന് 680 രൂ​പ​യും ഗ്രാ​മി​ന് 85 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 60,760 രൂ​പ​യി​ലും ഗ്രാ​മി​ന് 7,595 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് ഗ്രാ​മി​ന് 75 രൂ​പ വ​ര്‍​ധി​ച്ച് 6,275 രൂ​പ​യാ​യി.

ഒ​രാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് കു​തി​പ്പി​നു ശേ​ഷം തി​ങ്ക​ളാ​ഴ്ച പ​വ​ന് 120 രൂ​പ​യും ചൊ​വ്വാ​ഴ്ച 240 രൂ​പ​യും കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്നു വീ​ണ്ടും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക് കു​തി​ച്ച​ത്.

ഈ​മാ​സം 22നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. തു​ട​ർ​ന്ന് 24ന് 60,440 ​രൂ​പ​യാ​യി ഉ​യ​ർ​ന്ന് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലെ​ത്തി. പി​ന്നീ​ട് റി​ക്കാ​ര്‍​ഡ് ഉ​യ​ര​ത്തി​ല്‍ മാ​റ്റ​മി​ല്ലാ​തെ ര​ണ്ടു ദി​വ​സം തു​ട​ര്‍​ന്ന സ്വ​ര്‍​ണ​വി​ല തി​ങ്ക​ളാ​ഴ്ച 120 രൂ​പ കു​റ​യു​ക​യാ​യി​രു​ന്നു.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഇ​താ​ണ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. പി​ന്നീ​ട് മൂ​ന്നു​ദി​വ​സം​കൊ​ണ്ട് വ​ർ​ധി​ച്ച​ത് 1,200 രൂ​പ​യാ​ണ്. എ​ന്നാ​ൽ നാ​ലി​ന് സ്വ​ർ​ണ​വി​ല 360 രൂ​പ കു​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സം മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷം വീ​ണ്ടും 58,000ന് ​മു​ക​ളി​ല്‍ എ​ത്തി. തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 59,000 രൂ​പ​യും പി​ന്നാ​ലെ 60,000 രൂ​പ​യും ക​ട​ക്കു​ക​യും ചെ​യ്തു.

ആ​ഗോ​ള വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും ഡോ​ള​ര്‍ ശ​ക്തി​യാ​ര്‍​ജി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഘ​ട​ക​ങ്ങ​ളു​മാ​ണ് സ്വ​ര്‍​ണ​വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ സ്വ​ര്‍​ണം ഔ​ണ്‍​സി​ന് 2763 ഡോ​ള​ര്‍ ആ​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല​യി​ലും ഇ​ന്ന് മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​യു​ടെ വി​ല 98 രൂ​പ​യാ​ണ്.