പ​ത്ത​നം​തി​ട്ട: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ല​മു​ള ചാ​ത്ത​ൻ​ത​റ കു​റു​മ്പ​ൻ​മൂ​ഴി പു​ല്ലു​പാ​റ​ക്ക​ൽ വീ​ട്ടി​ൽ ജി​ത്തു പ്ര​കാ​ശ് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

2024 സെ​പ്റ്റം​ബ​ർ 22 ന് ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ വ​ച്ച് ആ​ദ്യം ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. പി​ന്നീ​ട് ഒ​ക്ടോ​ബ​റി​ലെ ഒ​രു ദി​വ​സ​വും പീ​ഡി​പ്പി​ച്ചു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വെ​ച്ചൂ​ച്ചി​റ പോ​ലീ​സി​ന് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

മൊ​ഴി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ദ്യം പെ​ൺ​കു​ട്ടി വി​സ​മ്മ​തി​ച്ചു. പി​ന്നീ​ട് കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​യാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് കു​ട്ടി മൊ​ഴി ന​ൽ​കി​യ​ത്. ശി​ശു​സൗ​ഹൃ​ദ ഇ​ട​ത്തി​ൽ വ​ച്ച് വി​ശ​ദ​മാ​യി മൊ​ഴി​യെ​ടു​ത്ത പോ​ലീ​സ്, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി വി ജി.വി​നോ​ദ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജ​മാ​ക്കി​യി​രു​ന്നു.

തു​ട​ർ​ന്ന് രാ​ത്രി ത​ന്നെ ഇ​യാ​ളെ കു​റു​മ്പ​ൻ​മൂ​ഴി​യി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ യു​വാ​വ് കു​റ്റം സ​മ്മ​തി​ച്ചു, പി​ന്നീ​ട് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മ​റ്റ് നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.