ചത്തീസ്ഗഡിലെ മുൻ ബിജെപി എംഎൽഎയുടെ മകൾ ജീവനൊടുക്കിയ നിലയിൽ
Wednesday, January 29, 2025 12:34 AM IST
റായ്പുർ: മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ചത്തീസ്ഗഡിലെ ബിജെപി നേതാവ് ഭീമാ മാണ്ഡവിയുടെ മകൾ ജീവനൊടുക്കി. ദീപ മാണ്ഡവി(22) ആണ് മരിച്ചത്.
ഡെറാഡൂണിലെ കരൺപൂർ ഏരിയയിലെ പേയിംഗ് ഗസ്റ്റ് റൂമിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ദീപയുടെ മൃതദേഹം കണ്ടെത്തിയത്.
2019ൽ മാവോയിസ്റ്റ് ആക്രമണത്തിലാണ് ഭീമാ മാണ്ഡവി കൊല്ലപ്പെട്ടത്. ദീപയുടെ ഒരു സഹോദരി 2013 ൽ റായ്പൂരിലെ ഒരു കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു.
ഡെറാഡൂണിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫിസിയോതെറാപ്പി കോഴ്സ് മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു ദീപ.