കൊ​ച്ചി: സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി കൊ​ച്ചി കാ​യ​ലി​ല്‍ ഉ​ല്ലാ​സ ബോ​ട്ടു​ക​ളു​ടെ യാ​ത്ര. അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ല്‍ ആ​ളെ ക​യ​റ്റി​യും ലൈ​ഫ് ജാ​ക്ക​റ്റ് പോ​ലും ഇ​ല്ലാ​തെ​യാ​ണ് എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ല്‍ നി​ന്നു​ള​ള ചി​ല ഉ​ല്ലാ​സ ബോ​ട്ടു​ക​ള്‍ സ​ഞ്ചാ​രി​ക​ളു​മാ​യി അ​പ​ക​ട​ക​ര​മാ​യ യാ​ത്ര ന​ട​ത്തു​ന്ന​ത്. അ​വ​ധി​ക്കാ​ല​ത്തെ അ​ധി​ക വ​രു​മാ​ന​മാ​ണ് പ​ല ബോ​ട്ടു​കാ​രും ല​ക്ഷ്യ​മി​ടു​ന്ന​ത്.

നേ​ര​ത്തെ താ​നൂ​ര്‍ ബോ​ട്ട് അ​പ​ക​ട​ത്തി​ല്‍ 22 ജീ​വ​നു​ക​ള്‍ പൊ​ലി​ഞ്ഞ​തി​ന് പി​ന്നാ​ലെ മ​റൈ​ന്‍ ഡ്രൈ​വി​ല്‍ അ​ട​ക്കം സ്വ​കാ​ര്യ​ബോ​ട്ട് ജെ​ട്ടി​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​ന​ധി​കൃ​ത ബോ​ട്ടു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ന്‍റെ​യും കോ​സ്റ്റ​ല്‍ പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ബോ​ട്ട് ഉ​ട​മ​ക​ള്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​മാ​യി പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ ന​ല്‍​കി​യി​രു​ന്നു.

ര​ജി​സ്‌​ട്രേ​ഷ​ന്‍, സ​ര്‍​വേ, സ്റ്റ​ബി​ലി​റ്റി, ഇ​ന്‍​ഷു​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഇ​ല്ലാ​ത്ത ബോ​ട്ടു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ലൈ​സ​ന്‍​സു​ള്ള സ്രാ​ങ്ക്, ഡ്രൈ​വ​ര്‍, ലാ​സ്‌​ക​ര്‍ എ​ന്നി​വ​രെ മാ​ത്ര​മേ ബോ​ട്ടി​ല്‍ ജോ​ലി​ക്കു നി​യോ​ഗി​ക്കാ​വൂ. ലൈ​ഫ് ബോ​യ്, ലൈ​ഫ് ജാ​ക്ക​റ്റ് തു​ട​ങ്ങി​യ ജീ​വ​ന്‍ ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ നി​ല​വാ​ര​മു​ള്ള​തും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​വു​മാ​ണെ​ന്നു കാ​ണി​ക്കു​ന്ന ലൈ​ഫ് സേ​വി​ങ് അ​പ്ലൈ​യ​ന്‍​സ് (എ​ല്‍​എ​സ്എ) സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​ഗ്‌​നി​ര​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ബോ​ട്ടു​ക​ളി​ലു​ണ്ടാ​ക​ണ​മെ​ന്നും പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

ബോ​ട്ട് ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പോ​ലീ​സ് ഐ​ഡി കാ​ര്‍​ഡു​ക​ളും വി​ത​ര​ണം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ യാ​ത്ര​ക്കാ​രെ ബോ​ട്ടി​ന്‍റെ മു​ക​ള്‍ ഭാ​ഗ​ത്ത് നി​ര്‍​ത്തി​യു​ള്ള സാ​യാ​ഹ്ന ടൂ​റി​സ്റ്റ് ബോ​ട്ടു യാ​ത്ര​ക​ള്‍ ഇ​പ്പോ​ഴും കൊ​ച്ചി കാ​യ​ലി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന​താ​ണ് സ​ത്യം.

നൂ​റി​ല​ധി​കം ഉ​ല്ലാ​സ ബോ​ട്ടു​ക​ളാ​ണ് മ​റൈ​ന്‍ ഡ്രൈ​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ 70 ഓ​ളം ബോ​ട്ടു​ക​ള്‍ മാ​ത്ര​മേ ഇ​പ്പോ​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി കു​ട്ടി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ​ത്തി​നു ലൈ​ഫ് ജാ​ക്ക​റ്റു​ക​ള്‍ ബോ​ട്ടു​ക​ളി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണു വ്യ​വ​സ്ഥ. പ​ക്ഷേ, അ​തു​ണ്ടാ​കാ​റി​ല്ല. മി​ക്ക​പ്പോ​ഴും യാ​ത്ര​ക്കാ​ര്‍ ലൈ​ഫ് ജാ​ക്ക​റ്റു​ക​ള്‍ ധ​രി​ക്കാ​റു​മി​ല്ല. പ​ക​രം ഈ ​ലൈ​ഫ് ജാ​ക്ക​റ്റു​ക​ള്‍ ബോ​ട്ടി​ല്‍ എ​വി​ടെ​യെ​ങ്കി​ലും കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് പ​ല​തി​ലും കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്.

ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ല്‍ നൃ​ത്തം ചെ​യ്യാ​നും ലൈ​ഫ് ജാ​ക്ക​റ്റു​ക​ള്‍ ത​ട​സ​മാ​യ​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ ഇ​ത് ധ​രി​ക്കാ​ന്‍ മ​ടി കാ​ണി​ക്കു​മെ​ന്നാ​ണ് ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​രു​ടെ പ​ക്ഷം.