ക​ണ്ണൂ​ര്‍: റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യെ​ങ്കി​ലും അ​രി​വി​ത​ര​ണം തു​ട​ങ്ങാ​ൻ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. സം​സ്ഥാ​ന​ത്ത് 50 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഈ ​മാ​സ​ത്തെ അ​രി വി​ത​ര​ണം പൂ​ർ​ത്തി​യാ​യ​ത്. ഡി​സം​ബ​റി​ലെ വി​ഹി​ത​ത്തി​ല്‍ ബാ​ക്കി​യു​ള്ള ധാ​ന്യ​ങ്ങ​ളാ​ണ് ഈ ​മാ​സം തു​ട​ക്ക​ത്തി​ല്‍ റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്ത​ത്. ഇ​നി​യും 50 ശ​ത​മാ​നം വി​ത​ര​ണം ന​ട​ക്കാ​നു​ണ്ട്.

കു​ടി​ശി​ക തു​ക ല​ഭി​ക്കാ​താ​യ​തോ​ടെ എ​ഫ്സി​ഐ ഗോ​ഡൗ​ണു​ക​ളി​ല്‍​നി​ന്ന് സ​പ്ലൈ​കോ​യു​ടെ എ​ന്‍​എ​ഫ്എ​സ്എ ഗോ​ഡൗ​ണു​ക​ളി​ലേ​ക്കും അ​വി​ടെ​നി​ന്ന് റേ​ഷ​ന്‍ ക​ട​ക​ളി​ലേ​ക്കും അ​രി ലോ​റി​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന വി​ത​ര​ണ​ക്ക​രാ​ര്‍ ജീ​വ​ന​ക്കാ​ർ ക​ഴി​ഞ്ഞ ഒ​ന്നു​മു​ത​ൽ സ​മ​രം ന​ട​ത്തി​യ​തോ​ടെ റേ​ഷ​ൻ ക​ട​ക​ളി​ലൊ​ന്നും സാ​ധ​ന​ങ്ങ​ളെ​ത്തി​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച അ​വ​രു​ടെ സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യി​രു​ന്നെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​മ​രം ന​ട​ത്തി​യ​തോ‌​ടെ ക​ട​ക​ളി​ലൊ​ന്നും സാ​ധ​ന​ങ്ങ​ളെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. നി​ല​വി​ൽ സ​ബ്സി​ഡി ഇ​ന​ത്തി​ൽ ല​ഭി​ക്കു​ന്ന ആ​ട്ട, ഗോ​ത​മ്പ്, മ​ട്ട​യ​രി തു‌​ട​ങ്ങി എ​ല്ലാം തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

റേ​ഷ​ന്‍ ക​ട​ക​ളി​ലേ​ക്ക് സ്റ്റോ​ക്ക് എ​ത്താ​ൻ വൈ​കി​യാ​ൽ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് അ​രി കി​ട്ടാ​താ​കും. ഇ​ന്ന് മു​ത​ൽ റേ​ഷ​ൻ ക​ട​ക​ളി​ൽ സാ​ധ​നം എ​ത്തി​ക്കാ​ൻ തു​ട​ങ്ങു​മെ​ങ്കി​ലും വി​ത​ര​ണം ഇ​ന്ന് ന​ട​ക്കി​ല്ല. ഒ​രു ദി​വ​സം ഏ​ക​ദേ​ശം 10 റേ​ഷ​ൻ ക​ട​ക​ളി​ൽ മാ​ത്ര​മാ​ണ് സാ​ധ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ക.

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ റേ​ഷ​ൻ ക​ട​ക​ളി​ലും സാ​ധ​ന​ങ്ങ​ൾ എ​ത്ത​ണ​മെ​ങ്കി​ൽ ഒ​രു മാ​സ​ത്തോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ മാ​ത്ര​മേ ജ​നു​വ​രി മാ​സ​ത്തെ അ​രി വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​വെ​ന്ന് റേ​ഷ​ൻ​ക​ട വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.