തി​രു​വ​ന​ന്ത​പു​രം: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി പോ​ലീ​സാ​ണെ​ന്നും സം​സ്ഥാ​ന​ത്ത് അ​രാ​ജ​ക സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ഒ​രു വീ​ട്ടി​ലെ മൂ​ന്നു പേ​രെ​യാ​ണ് ഈ ​പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ജാ​മ്യ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ച് നാ​ട്ടി​ലെ​ത്തി​യ പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി എ​ടു​ക്കാ​ത്ത പോ​ലീ​സ് ഈ ​കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം പ​റ​ഞ്ഞേ മ​തി​യാ​കൂ. ഇ​തോ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളാ​ണ് അ​നാ​ഥ​മാ​ക്ക​പ്പെ​ട്ട​ത്.

പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച​യ്ക്കു പു​റ​മെ കൊ​ല​യാ​ളി​യെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്ത് സേ​ന​യെ രാ​ഷ്ട്രീ​യ​വ​ത്ക്ക​രി​ച്ച് നി​ര്‍​വീ​ര്യ​മാ​ക്കി​യ​തി​ന്‍റെ ദു​ര​ന്ത​ഫ​ല​മാ​ണ് നെ​ന്മാ​റ​യി​ല്‍ ക​ണ്ട​ത്. ഇ​ത്ര​യും അ​രാ​ജ​ക​മാ​യ സാ​ഹ​ച​ര്യം സം​സ്ഥാ​ന​ത്ത് ഇ​തി​നു മു​ന്‍​പ് ഉ​ണ്ടാ​യി​ട്ടി​ല്ല.

അ​നാ​ഥ​രാ​ക്ക​പ്പെ​ട്ട ഈ ​പെ​ണ്‍​കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണം. കു​ടും​ബ​ത്തി​നു ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നും സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.