പാ​ല​ക്കാ​ട് : നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ച്ച്ഒ​യ്ക്ക് ഗു​രു​ത​ര വീ​ഴ്ച പ​റ്റി​യെ​ന്ന് എ​സ്‌​പി​യു​ടെ റി​പ്പോ​ർ​ട്ട്. ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് നെ​ന്മാ​റ എ​സ്എ​ച്ച്ഒ എം. ​മ​ഹേ​ന്ദ്ര സിം​ഹ​ന്‍റെ പി​ഴ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

കൊ​ല​പാ​ത​ക കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ചെ​ന്താ​മ​ര ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച​ത​റി​ഞ്ഞി​ട്ടും കോ​ട​തി​യെ അ​റി​യി​ച്ചി​ല്ല. ഇ​ത് ഗു​രു​ത​ര പി​ഴ​വാ​ണെ​ന്ന് എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നെ​ന്മാ​റ​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പ്ര​തി​ക്ക് വി​ല​ക്കു​ണ്ടാ​യി​രു​ന്നു.

ഈ ​വി​ല​ക്ക് ലം​ഘി​ച്ച് ഒ​രു മാ​സം പ്ര​തി നെ​ന്മാ​റ​യി​ൽ താ​മ​സി​ച്ചി​ട്ടും എ​സ്എ​ച്ച്ഒ ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നും എ​സ്പി അ​ജി​ത് കു​മാ​റി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സം​ഭ​വ​ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ചെ​ന്താ​മ​ര​യു​ടെ ജാ​മ്യാ​പേ​ക്ഷ പോ​ലീ​സ് കോ​ട​തി​യി​ല്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തി​യി​രു​ന്നു. ജാ​മ്യം ല​ഭി​ച്ചു​ക​ഴി​ഞ്ഞ് വീ​ണ്ടും ഇ​ള​വ് തേ​ടി​യ​പ്പോ​ഴും എ​തി​ര്‍​ത്തു. എ​ന്നാ​ല്‍ കോ​ട​തി ജാ​മ്യ ഇ​ള​വ് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും എ​സ്പി പ​റ​ഞ്ഞു.