തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി​യി​ലെ ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ​മാ​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. സ്പെ​ഷ്യ​ൽ പ്ലീ​ഡ​ർ, സീ​നി​യ​ർ ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ, ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ എ​ന്നി​വ​രു​ടെ വേ​ത​നം 1,50,000, 1,40,000, 1,25,000 എ​ന്ന നി​ര​ക്കി​ൽ വ​ർ​ധി​പ്പി​ക്കും.

2022 ജ​നു​വ​രി ഒ​ന്ന് മു​ത​ല്‍ പ്രാ​ബ​ല്യം ന​ൽ​കി കു​ടി​ശി​ക അ​നു​വ​ദി​ക്കും. അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ ഫീ​സ്, അ​ല​വ​ൻ​സ് എ​ന്നി​വ​യും അ​ഡീ​ഷ​ണ​ൽ അ​ഡ്വ​ക്കേ​റ്റ്സ് ജ​ന​റ​ൽ, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ, അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ, സ്റ്റേ​റ്റ് അ​റ്റോ​ർ​ണി എ​ന്നി​വ​രു​ടെ ഫീ​സ്, അ​ല​വ​ൻ​സ് എ​ന്നി​വ​യും പ​രി​ഷ്‌​ക​രി​ക്കും.

റീ​ട്ടെ​യ്ന​ർ ഫീ​സ് 2,50,000, അ​ല​വ​ൻ​സ് 50,000, സു​പ്രീം​കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​കു​ന്ന​തി​ന് 60,000, ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ​ബെ​ഞ്ച് മു​മ്പാ​കെ ഹാ​ജ​രാ​കു​ന്ന​തി​ന് 15,000, ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് മു​മ്പാ​കെ ഹാ​ജ​രാ​കു​ന്ന​തി​ന് 7500 എ​ന്നി​ങ്ങ​നെ​യാ​ണ് പ​രി​ഷ്‌​ക​രി​ക്കു​ന്ന​ത്.