തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച മ​ഴ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത. മൂ​ന്നു ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ അ​ടു​ത്ത അ​ഞ്ചു​ദി​വ​സ​ത്തേ​ക്കു​ള്ള മ​ഴ സാ​ധ്യ​താ പ്ര​വ​ച​നം അ​നു​സ​രി​ച്ച് മ​റ്റ് ദി​വ​സ​ങ്ങ​ളി​ലൊ​ന്നും ഒ​രു ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക മ​ഴ​മു​ന്ന​റി​യി​പ്പി​ല്ല.

അ​തേ​സ​മ​യം, കേ​ര​ള - ക​ർ​ണാ​ട​ക - ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. മേ​ൽ​പ്പ​റ​ഞ്ഞ തീ​യ​തി​ക​ളി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടു​ണ്ട്.