റബർതോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ പുലി കടിച്ചുകൊന്നു
Tuesday, January 28, 2025 3:27 PM IST
പത്തനാപുരം: വീടിനു സമീപത്തെ റബർ തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ പുലി കടിച്ചുകൊന്നു. പാലവിള പുത്തൻ വീട്ടിൽ ബിജുവിന്റെ പശുവിനെയാണ് പുലി പിടിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. റബർ തോട്ടത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ കൊന്നിട്ട് നിലയിലാണ് വീട്ടുകാർ കണ്ടത്.
മാസങ്ങൾക്കു മുൻപ് ബിജുവിന്റെ കിടാവിനെയും പുലി പിടിച്ചിരുന്നു. മുന്പ് വളർത്തു നായ്ക്കളെയും ആട് പശു ഉൾപ്പെടെ ഉള്ളവയെയും പുലി പിടികൂടി ഭക്ഷണമാക്കിയിട്ടുണ്ട്.
പത്തനാപുരം ഉൾപ്പെടെയുള്ള നഗരപ്രദേശത്തും പുലിയുടെ സാന്നിധ്യം നിരന്തരം കാണുന്നത് നാട്ടുകാരിൽ രീതി വളർത്തുന്നുണ്ട്. നഗരപ്രദേശത്തും ജനവാസ മേഖലയിലും ഉൾപ്പെടെ പുലിയെ കണ്ടെത്തിയെങ്കിലും വനം വകുപ്പ് സംഭവത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവും വ്യാപകമാണ്.