പാ​ല​ക്കാ​ട് : നെ​ന്മാ​റ ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര അ​ന്ധ​വി​ശ്വാ​സ​ത്തി​ന് അ​ടി​മ. ഭാ​ര്യ​യും മ​ക്ക​ളും ത​ന്നോ​ട് അ​ക​ന്നു​ക​ഴി​യു​ന്ന​തി​ന് കാ​ര​ണം സ​ജി​ത​യും കു​ടും​ബ​വും ന​ട​ത്തി​യ ദു​ര്‍​മ​ന്ത്ര​വാ​ദ​മെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്നാ​ണ് സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ഇ​യാ​ൾ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

വീ​ടി​ന് എ​തി​ർ​വ​ശ​ത്തു​ള്ള മു​ടി നീ​ട്ടി വ​ള​ര്‍​ത്തി​യ ഒ​രു സ്ത്രീ​യാ​ണെ​ന്ന് ജ്യോ​തി​ഷി പ​റ​ഞ്ഞി​രു​ന്നു. ഈ ​അ​ന്ധ​വി​ശ്വാ​സ​മാ​ണ് മു​ടി നീ​ട്ടി വ​ള​ര്‍​ത്തി​യ സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്.

ചെ​ന്താ​മ​ര മ​ന്ത്ര​വാ​ദ​ത്തി​ന് അ​ടി​മ​യാ​ണെ​ന്നും കി​ട്ടു​ന്ന പ​ണ​മെ​ല്ലാം ഉ​പ​യോ​ഗി​ച്ച് പൂ​ജ​ക​ൾ ചെ​യ്യാ​റു​ണ്ടെ​ന്നും ഇ​യാ​ളു​ടെ അ​മ്മാ​വ​ൻ പ​റ​ഞ്ഞു. ചെ​ന്താ​മ​ര​യെ സ​ഹി​ക്കാ​ൻ വ​യ്യാ​തെ​യാ​ണ് ഭാ​ര്യ വീ​ടു വി​ട്ട് പോ​യ​തെ​ന്ന് പ്ര​തി​യു​ടെ അ​മ്മാ​യി പ്ര​തി​ക​രി​ച്ചു.