പാലക്കാട്: നെ​ന്മാ​റ പോ​ത്തു​ണ്ടി​യി​ൽ അ​മ്മ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര​യ്ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. പ്ര​തി​യെ തി​ര​യാ​ന്‍ 125 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നും പാ​തി ഉ​പ​യോ​ഗി​ച്ച വി​ഷ​ക്കു​പ്പി ക​ണ്ടെ​ത്തി​യ​തി​നാ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. വീ​ടി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ല്‍ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രെ ഇ​റ​ക്കി​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ന് രാ​വി​ലെ മു​ത​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി​യി​രു​ന്നു. കൊ​ല​പാ​ത​ക ശേ​ഷം പ്ര​തി ക​ഴി​ഞ്ഞി​രു​ന്ന പോ​ത്തു​ണ്ടി, നെ​ല്ലി​യാ​മ്പ​തി മ​ല​യ​ടി​വാ​ര​ങ്ങ​ളി​ലും തി​ര​ച്ചി​ൽ വ്യാ​പി​പ്പി​ക്കും.

അ​തേ​സ​മ​യം തി​രു​പ്പൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ പ്ര​തി എ​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. 2019 ലെ ​കൊ​ല​പാ​ത​ക​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ വി​ശ​ന്നാ​ൽ ഭ​ക്ഷ​ണ​ത്തി​നാ​യി ഒ​ളി​വ് വി​ട്ട് ചെ​ന്താ​മ​ര പു​റ​ത്തി​റ​ങ്ങി​യേ​ക്കാ​മെ​ന്നാ​ണ് പോ​ലി​സ് ക​രു​തു​ന്ന​ത്.