ഐഎസ്എൽ: ബംഗളൂരുവിനെതിരെ മോഹൻ ബഗാന് ജയം
Tuesday, January 28, 2025 12:32 AM IST
കോൽക്കത്ത: ഐഎസ്എല്ലിൽ ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മോഹൻ ബഗാൻ വിജയിച്ചത്.
കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലിസ്റ്റൺ കൊളാസോ ആണ് മോഹൻ ബഗാനായി ഗോൾ നേടിയത്. 74-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ മോഹൻ ബഗാന് 40 പോയിന്റായി. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് മോഹൻ ബഗാൻ.