പ്രിയസുഹൃത്തിന് അഭിനന്ദനങ്ങൾ; ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി
Monday, January 27, 2025 11:37 PM IST
ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോണിലൂടെ ആശംസകളും അഭിനന്ദനങ്ങളും കൈമാറിയ പ്രധാനമന്ത്രി ഉഭയകക്ഷി വിഷയങ്ങളും ചര്‍ച്ച ചെയ്തു.
ട്രംപ് പ്രസിഡന്റ് പദവിയിൽ എത്തി ഒരാഴ്ചയ്ക്കു ശേഷമാണ് ഇരുവരും തമ്മിൽ ഫോണിലൂടെ സംസാരിച്ചത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് ഉജ്ജ്വല വിജയം നേടിയതിനു പിന്നാലെ നവംബർ ഏഴിന് ഫോണിലൂടെ ഇരുവരും സംസാരിച്ചിരുന്നു.
എന്റെ പ്രിയസുഹൃത്ത് ഡൊണാള്‍ഡ് ട്രംപുമായ സംസാരിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. അധികാരത്തിലെത്തിയ ചരിത്രപരമായ രണ്ടാമൂഴത്തിന് അദ്ദേഹത്തെ അഭിനന്ദനമറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായതും വിശ്വസനീയവുമായ പങ്കാളിത്തത്തിനായി സന്നദ്ധമാണ്.
ഞങ്ങളുടെ ജനതയുടെ ക്ഷേമത്തിനായും ലോകസമാധാനം, ആഗോള അഭിവൃദ്ധി, ആഗോളസുരക്ഷ തുടങ്ങിയവയ്ക്കായും ഞങ്ങള്‍ സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കുമെന്നും മോദി എക്സ് പോസ്റ്റില്‍ കുറിച്ചു.