ഹേമ കമ്മിറ്റി റിപ്പോർട്ട്; നടിയുടെ രഹസ്യമൊഴിയെടുക്കാൻ നോട്ടീസ് നൽകി
Monday, January 27, 2025 6:30 PM IST
ന്യൂഡൽഹി: ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ നടിയുടെ രഹസ്യമൊഴിയെടുക്കാൻ നോട്ടീസ് നൽകി. 29-ാം തീയതി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാകാനാണ് നോട്ടീസ്.
ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയെ നടി സമീപിച്ചിരുന്നു. നോട്ടീസിന്റെ പകർപ്പ് നടിയുടെ അഭിഭാഷകർ സുപ്രീംകോടതിക്ക് കൈമാറി.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടിക്ക് നോട്ടീസ് അയച്ചത് എന്നാണ് സൂചന.