വ​യ​നാ​ട്: പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ന​ര​ഭോ​ജി ക​ടു​വ​യു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​യി. ക​ടു​വ​യു​ടെ മ​ര​ണ​കാ​ര​ണം ക​ഴു​ത്തി​ലെ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളാ​ണെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​യി.

നാ​ല് മു​റി​വു​ക​ളാ​ണ് ക​ഴു​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​റ്റൊ​രു ക​ടു​വ​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് ഈ ​മു​റി​വു​ക​ള്‍ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. പ​ഴ​ക്ക​മേ​റി​യ മ​റ്റ് ചി​ല മു​റി​വു​ക​ളും ക​ടു​വ​യു​ടെ ശ​രീ​ര​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

മെ​റ്റാ​ലി​ക് ഭാ​ഗ​ങ്ങ​ളൊ​ന്നും ക​ടു​വ​യു​ടെ വ​യ​റ്റി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട രാ​ധ​യു​ടെ മു​ടി​യും ഇ​വ​ര്‍ ധ​രി​ച്ചി​രു​ന്ന ക​മ്മ​ലും വ​സ്ത്ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ടു​വ​യു​ടെ വ​യ​റ്റി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി. പോ​സ്റ്റ്‌​മോ​ര്‍​ട്ടം പൂർത്തിയായതോടെ കടുവയുടെ ജഡം കത്തിച്ച് കളയും.