സി.എന്‍. മോഹനന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തുടരും
Monday, January 27, 2025 1:51 PM IST
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എന്‍. മോഹനന് തുടരും. സംസ്ഥാന കമ്മറ്റി അംഗമായ സി.എന്‍. മോഹനന് 2018ലാണ് ആദ്യം ജില്ലാ സെക്രട്ടറിയായത്.
കൊച്ചിയില്‍ നടന്ന ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇതില്‍ 11 പേര് പുതുമുഖങ്ങളാണ്. കഴിഞ്ഞ കമ്മിറ്റിയിലുണ്ടായിരുന്ന പത്തു പേരെ ഒഴിവാക്കിയിട്ടുണ്ട്.
സി. മണി, കെ.ജെ. മാക്സി, സി.എന്‍. സുന്ദരന്‍, പി. വാസുദേവന്‍, കെ.കെ. ഏലിയാസ്, കെ.എ. ജോയി, ടി.വി. നിധിന്, കെ.വി. മനോജ്, ഷിജി ശിവജി, എ.ആര്. രഞ്ജിത്ത്, അനീഷ് എം. മാത്യു എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ.
പുഷ്പാ ദാസ് , പി.എസ്. ഷൈല, കെ. തുളസി, ടി.വി. അനിത, എന്‍.സി. ഉഷാകുമാരി, ഷിജി ശിവജി എന്നീ ആറ് വനിതകളാണ് ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചത്.