മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; അട്ടപ്പാടിയില്‍ അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു
Monday, January 27, 2025 1:36 PM IST
പാലക്കാട്: അട്ടപ്പാടിയില്‍ അഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. നക്കുപ്പതി ഊരിലെ ബാലസുബ്രഹ്മണ്യന്-ഹംസവല്ലി ദമ്പതികളുടെ മകളാണ് മരിച്ചത്.
പാല് തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ അഗളിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.