ന്യൂ​ഡ​ൽ​ഹി: പോ​ക്‌​സോ കേ​സി​ല്‍ ന​ട​ന്‍ കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞ് സു​പ്രീം​കോ​ട​തി. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ അ​ന്തി​മ ഉ​ത്ത​ര​വു​ണ്ടാ​കും വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞ​ത്.

കേ​സി​ല്‍ ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ള്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ ബി.​വി.​നാ​ഗ​ര​ത്ന, സ​തീ​ഷ് ച​ന്ദ്ര ശ​ര്‍​മ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

നി​യ​മ​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​കേ​സെ​ന്നാ​യി​രു​ന്നു ജ​യ​ച​ന്ദ്ര​ന്‍റെ വാ​ദം. ഫെ​ബ്രു​വ​രി 28ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

നാ​ല് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​നെ​തി​രാ​യ കേ​സ്. ക​ഴി​ഞ്ഞ ജൂ​ണ്‍ എ​ട്ടി​നാ​യി​രു​ന്നു കോ​ഴി​ക്കോ​ട് ക​സ​ബ പൊ​ലീ​സ് ജ​യ​ച​ന്ദ്ര​നെ പ്ര​തി​യാ​ക്കി കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഏ​ഴ് മാ​സ​മാ​യി ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.