കലാ രാജുവിനെ തട്ടിക്കൊണ്ടുപോയതിനെ അഭിനന്ദിച്ച് സിപിഎം എറണാകുളം ജില്ലാ സമ്മേളനം
Monday, January 27, 2025 1:05 PM IST
കൊച്ചി: കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയതിനെ അഭിനന്ദിച്ച് സിപിഎം എറണാകുളം ജില്ലാ സമ്മേളനം. പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ലെന്ന നിലപാടിനു സമ്മേളനത്തില്‍ അംഗീകാരം നല്കി.
പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ല. കലാരാജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള തീരുമാനം ആ ഘട്ടത്തില്‍ അനിവാര്യമായിരുന്നുവെന്നും അതിനാല്‍ കുറ്റപ്പെടുത്തേണ്ടതില്ലെന്നും സമ്മേളനത്തില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നു. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയതിനെ അഭിനന്ദിക്കുകയും ചെയ്തു.
കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്പിച്ചുവെന്ന കേസില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. ജനുവരി 18നായിരുന്നു സംഭവം.