കാരറ്റ് തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരി മരിച്ചു
Monday, January 27, 2025 12:19 PM IST
ചെന്നൈ: കാരറ്റ് തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരി മരിച്ചു. ചെന്നൈ വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ് മരിച്ചത്.
പ്രമീളയുടെ വീട്ടിൽ വച്ച് കാരറ്റ് കഴിക്കുന്നതിനിടെ കഷ്ണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഇതോടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട കുട്ടി കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.