മഹാരാഷ്ട്രയിൽ ഗില്ലൻബാരെ സിൻഡ്രോം ബാധിച്ചയാൾ മരിച്ചു
Monday, January 27, 2025 12:00 PM IST
സോലാപുർ: ഗില്ലൻബാരെ സിൻഡ്രോം (ജിബിഎസ്) ബാധിച്ചതായി സംശയിക്കുന്നയാൾ മരിച്ചു. മഹാരാഷ്ട്രയിലെ സോലാപുർ ജില്ലയിലാണ് സംഭവം. പൂനെയിൽ ജിബിഎസ് ബാധിച്ചവരുടെ എണ്ണം 100 കടന്നതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
സോളാപുർ സ്വദേശിയായ ഇയാൾ പുനെയിൽ എത്തിയിരുന്നു. അവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് സംശയിക്കുന്നു.
പുനെയിൽ ജിബിഎസ് ബാധിച്ചവരിൽ 68 പുരുഷന്മാരും 33 സ്ത്രീകളും ഉൾപ്പെടുന്നു. ഇതിൽ 16 രോഗികൾക്ക് വെന്റിലേറ്ററിന്റെ സഹായം ആവശ്യമാണ്. മഹാരാഷ്ട്രയിൽ ജിബിഎസ് ബാധിച്ചതായി സംശയിക്കുന്ന ആദ്യ മരണമാണിത്.