ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയല്‍വാസികളായ അമ്മയെയും മകനെയും കൊലപ്പെടുത്തി
Monday, January 27, 2025 11:57 AM IST
പാലക്കാട്: നെന്മാറയില് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പോത്തുണ്ടി സ്വദേശി സുധാകരൻ ഇയാളുടെ അമ്മ ലക്ഷ്മി(76) എന്നിവരാണ് മരിച്ചത്. പ്രതിയായ ചെന്താമരയെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിയിൽ ഇന്ന് രാവിലെയാണ് സംഭവം. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ പ്രതി ഇവരുടെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. നാല് വർഷത്തിന് ശേഷമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. ഭാര്യ തന്നിൽ നിന്നുമകലാൻ കാരണം സജിതയാണെന്ന സംശയത്തിന്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. ഈ കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.