ഒയാസിസ് കമ്പനിയുമായി ചർച്ച നടത്തിയാണോ മദ്യനയം മാറ്റിയതെന്ന് മന്ത്രി വ്യക്തമാക്കണം: ചെന്നിത്തല
Monday, January 27, 2025 11:33 AM IST
പാലക്കാട്: ബ്രൂവറി അനുമതിയിൽ സർക്കാരിനെതിരേ വിമർശനം കടുപ്പിച്ച് രമേശ് ചെന്നിത്തല. ഒയാസിസ് കമ്പനിയുമായി ചർച്ചനടത്തിയാണോ മദ്യനയം മാറ്റിയതെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
പൊതുമേഖലയിലുള്ള മലബാർ ഡിസ്റ്റലറിക്ക് കൊടുക്കാത്ത വെള്ളമാണ് സ്വകാര്യ കമ്പനിക്ക് നൽകുന്നത്. ഒയാസിസ് കമ്പനിയെ സഹായിക്കാനുള്ള ബാധ്യത ആർക്കാണെന്നും ചെന്നിത്തല ചോദിച്ചു.
താനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് പിണറായി വിജയൻ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വിഷയത്തിൽ സിപിഐ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.