പാ​ല​ക്കാ​ട്: ബ്രൂ​വ​റി അനുമ​തി​യി​ൽ സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​യാ​സി​സ്‌ ക​മ്പ​നി​യു​മാ​യി ച​ർ​ച്ച​ന​ട​ത്തി​യാ​ണോ മ​ദ്യ​ന​യം മാ​റ്റി​യ​തെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു​മേ​ഖ​ല​യി​ലു​ള്ള മ​ല​ബാ​ർ ഡി​സ്റ്റ​ല​റി​ക്ക് കൊ​ടു​ക്കാ​ത്ത വെ​ള്ള​മാ​ണ് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ന​ൽ​കു​ന്ന​ത്. ഒ​യാ​സി​സ്‌ ക​മ്പ​നി​യെ സ​ഹാ​യി​ക്കാ​നു​ള്ള ബാ​ധ്യ​ത ആ​ർ​ക്കാ​ണെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

താ​നൊ​രു ക​മ്മ്യൂ​ണി​സ്റ്റ് അ​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ൽ സി​പി​ഐ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.