തി​രു​വ​ന​ന്ത​പു​രം: ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് വ​ഴ​ങ്ങി മ​ദ്യ വി​ല വ​ര്‍​ധി​പ്പാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ദു​രൂ​ഹ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ക​മ്പ​നി​ക​ള്‍​ക്ക് കൊ​ള്ള​ലാ​ഭം ഉ​ണ്ടാ​ക്കു​ന്ന​തി​നു വേ​ണ്ടി 341 ബ്രാ​ന്‍​ഡു​ക​ളു​ടെ വി​ല​യാ​ണ് 10 രൂ​പ മു​ത​ല്‍ 50 രൂ​പ വ​രെ വ​ര്‍​ധി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​പ്രി​യ ബ്രാ​ന്‍​ഡു​ക​ളു​ടെ​യെ​ല്ലാം വി​ല സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. വി​ല വ​ര്‍​ധി​പ്പി​ച്ച മ​ദ്യ​ത്തി​ന്‍റെ പ​ട്ടി​ക​യി​ല്‍ മ​ദ്യ നി​ര്‍​മാ​ണ ക​മ്പ​നി സ്ഥാ​പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ര​ഹ​സ്യ​മാ​യി അ​നു​മ​തി ന​ല്‍​കി​യ ഒ​യാ​സി​സ് ക​മ്പ​നി​യു​ടെ വി​വി​ധ ബ്രാ​ന്‍​ഡു​ക​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

മ​ദ്യ നി​ര്‍​മാ​ണ ക​മ്പ​നി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ മ​ദ്യ ക​മ്പ​നി​ക​ള്‍​ക്കു വേ​ണ്ടി വി​ല വ​ര്‍​ധി​പ്പി​ച്ചു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം സം​ശ​യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

നേ​ര​ത്തെ മ​ദ്യ ക​മ്പ​നി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ച് വി​റ്റു​വ​ര​വ് നി​കു​തി സ​ര്‍​ക്കാ​ര്‍ ഒ​ഴി​വാ​ക്കി​ക്കൊ​ടു​ത്തി​രു​ന്നു. അ​ന്നും ന​ഷ്ടം നി​ക​ത്തി​യ​ത് വി​ല കൂ​ട്ടി​യാ​ണ്. എ​ല​പ്പു​ള്ളി​യി​ല്‍ മ​ദ്യ നി​ര്‍​മാ​ണ ക​മ്പ​നി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​തു പോ​ലെ ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​ന​ത്തി​ലും സു​താ​ര്യ​ത​യി​ല്ല.

മ​ദ്യ​വി​ല കൂ​ട്ടി​യ തീ​രു​മാ​നം പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.