തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ള്‍​ക്ക് ഭ​ക്ഷ്യ​ധാ​ന്യം കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി എ​ല്ലാം സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍. റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ സ​മ​ര​ത്തെ നോ​ക്കി​ക്ക​ണ്ട് അ​നു​സൃ​ത​മാ​യ മാ​റ്റം കൊ​ണ്ടു​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​വ​ശ്യ​മെ​ങ്കി​ല്‍ ക​ട​ക​ള്‍ ഏ​റ്റെ​ടു​ക്കും. കേ​ന്ദ്ര​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ​ധാ​ന്യം എ​ത്തി​ക്കു​മെ​ന്നും അ​നി​ല്‍ പ​റ​ഞ്ഞു.

റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ ഒ​ട്ടു​മി​ക്ക ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. വേ​ത​ന വി​ഷ​യ​ത്തി​നൊ​ഴി​കെ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും പ​രി​ഹാ​രം ക​ണ്ടി​ട്ടു​ണ്ട്. സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന ബാ​ധ്യ​ത ജ​ന​ങ്ങ​ളോ​ടാ​ണ്. സ​മ​ര​ക്കാ​രോ​ട് ഒ​രു ശ​ത്രു​ത​യും ഇ​ല്ല.

വേ​ത​ന പ​രി​ഷ്‌​ക​ര​ണ​ത്തി​ന് കു​റ​ച്ച് സ​മ​യം വേ​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.