ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് മോശം പെരുമാറ്റം; യുവാവ് അറസ്റ്റിൽ
Sunday, January 26, 2025 11:40 PM IST
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശി അദ്വൈതാണ് പിടിയിലായത്.
തൃശൂർ സ്വദേശിനിയായ 25 കാരിയോടാണ് അദ്വൈത് മോശമായി പെരുമാറിയത്. സമൂഹമാധ്യമത്തിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. ഇടയ്ക്ക് തൃശൂരിൽ എത്തി ഇയാൾ പെൺകുട്ടിയെ കാണാറുണ്ടായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടി യുവാവിനെ കാണുന്നതിനായി ആറ്റിങ്ങലിൽ എത്തി. ടൂറിസ്റ്റ് കേന്ദ്രമായ വർക്കല സന്ദർശിക്കുന്നതിനായി ഇരുവരും പദ്ധതിയിട്ടു.
എന്നാൽ യാത്രക്കിടെ യുവാവിന്റെ മോശം പെരുമാറ്റത്തെ തുടര്ന്ന് രാത്രി 12ന് ആറ്റിങ്ങലിൽ വച്ച് കാറിൽ നിന്നും റോഡിലേക്ക് ചാടിയ യുവതിക്ക് പരിക്കേറ്റിരുന്നു. തുടർന്നാണ് പോലീസ് യുവാവിനെ പിടികൂടിയത്.