ആലപ്പുഴയിൽ മദ്യ ലഹരിയിൽ ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു
Sunday, January 26, 2025 11:11 PM IST
ആലപ്പുഴ: ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു. ആലപ്പുഴ കഞ്ഞിക്കുഴിയിലെ എസ്എസ് ബാറിൽ ആണ് സംഭവം.
സംഭവത്തിൽ മാരാരിക്കുളം സ്വദേശി പ്രമോദ് അറസ്റ്റിലായിട്ടുണ്ട്. ഇയാൾ മദ്യ ലഹരിയിൽ ജീവനക്കാരനെ കുത്തിയതായാണ് വിവരം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.