സംസ്ഥാനത്ത് വ്യാഴാഴ്ച രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Sunday, January 26, 2025 10:35 PM IST
തിരുവനന്തപുരം: വ്യാഴാഴ്ച രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
ഈ ജില്ലകലിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ചൂട് കൂടി വരുന്നതിനിടെയാണ് ആശ്വാസമായി രണ്ട് ജില്ലകളിൽ മഴമുന്നറിയിപ്പെത്തിയത്.
ഇന്നും തിങ്കളാഴ്ചയും ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ചൊവ്വാഴ്ച തിരുവനന്തപുരത്തും കൊല്ലത്തും നേരിയതോ മിതമായതോ ആയ അളവിൽ മഴയ്ക്ക് സാധ്യതയുണ്ട്.