എറണാകുളം ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനും മന്ത്രി പി. രാജീവിനും വിമർശനം
Sunday, January 26, 2025 10:14 PM IST
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരേ പരിഹാസം. പോലീസ് സ്റ്റേഷനുകൾ ബിജെപിക്കാരുടെ കൈയിലാണെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു.
പാർട്ടിക്കാർക്ക് പോലീസ് മർദനമേൽക്കേണ്ട സാഹചര്യമാണുള്ളത്. പാർട്ടിക്കാരുടെ പരാതി പോലും പോലീസ് കേൾക്കുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.
ജില്ലയിൽനിന്നുള്ള മന്ത്രിയായ പി. രാജീവിനെതിരേയും പ്രതിനിധികൾ വിമർശനമുന്നയിച്ചു. വ്യവസായ മന്ത്രി ജില്ലയിലെ തൊഴിൽ പ്രശ്നങ്ങളിൽപ്പോലും ഇടപെടുന്നില്ലെന്നായിരുന്നു വിമർശനം.
നാളെയാണ് റിപ്പോർട്ടിനുമേലുള്ള മറുപടി. പുതിയ ജില്ലാ കമ്മിറ്റിയെയും നാളെ തെരഞ്ഞെടുക്കും.