പെരുന്തട്ടയിൽ പശുവിനെ വന്യജീവി ആക്രമിച്ചു
Sunday, January 26, 2025 11:16 AM IST
മാനന്തവാടി: വയനാട് പെരുന്തട്ടയിൽ പശുവിനെ വന്യജീവി ആക്രമിച്ചു. നേരത്തെ കടുവയെ കണ്ട മേഖലയിലാണ് പശുക്കിടാവ് ആക്രമിക്കപ്പെട്ടത്.
പുലി ആണോ എന്ന് സംശയമുണ്ടെന്നും സ്ഥലത്ത് കൂട് വയ്ക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
അതേസമയം പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താൻ തീവ്ര ശ്രമം തുടരുകയാണെന്നും കടുവ ഉണ്ടാകാൻ സാധ്യതയുള്ള ഏരിയ മാർക്ക് ചെയ്തതായും ഡിഎഫ്ഒ അറിയിച്ചു.