രണ്ടാം ടി-20; തിലക് വർമയുടെ ഒറ്റയാൾ പോരാട്ടം, ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ പട
Saturday, January 25, 2025 10:47 PM IST
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20 യിൽ ഇന്ത്യക്ക് ജയം. രണ്ട് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസ് മറികടക്കാനായി ബാറ്റേന്തിയ ഇന്ത്യൻ പട 19.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് പൊരുതി നേടി.
തിലക് വർമയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്. 55 പന്തിൽ 72 റൺസെടുത്താണ് തിലക് തിളങ്ങിയത്. വാഷിംഗ്ടൺ സുന്ദറിന്റെ (26) സ്കോറും ഇന്ത്യയ്ക്ക് കരുത്തായി.
സഞ്ചു സാംസൺ (അഞ്ച്), അഭിഷേക് ശർമ (12), തിലക് വർമ (72), സൂര്യകുമാർ യാദവ് (12), ദ്രൂവൽ ജുറൽ (നാല്), ഹാർദിക് പാണ്ഡ്യ (എഴ്), വാഷിംഗ്ടൺ സുന്ദർ (26), അക്സർ പട്ടേൽ (രണ്ട്), അർഷ്ദീപ് സിംഗ് (ആറ്), രവി ബിഷ്ണോയ് (ഒമ്പത്) എന്നിങ്ങനെയാണ് ഇന്ത്യയുടെ സ്കോർ.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് അടിച്ചെടുത്തിരുന്നു. 45 റൺസ് എടുത്ത ബട്ലർ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.