മധ്യപ്രദേശ് ശക്തമായ നിലയിൽ; കേരളത്തിന് 363 റണ്‍സ് വിജയലക്ഷ്യം
Saturday, January 25, 2025 5:31 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ മധ്യപ്രദേശ് ശക്തമായ നിലയിൽ. 362 റണ്‍സിന്റെ ലീഡാണ് മധ്യപ്രദേശ് പടുത്തുയർത്തത്. മധ്യപ്രദേശ് രണ്ടാം ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 369 റണ്‍സിന് ഡിക്ലയർ ചെയ്തു. സ്കോർ:- മധ്യപ്രദേശ്160 & 369/8d, കേരളം 167.
അർധ സെഞ്ചുറി നേടിയ രജത് പട്ടിദാറിന്റെയും വെങ്കിടേഷ് അയ്യരുടെയും നായകൻ ശുഭം ശർമയുടെയും ഇന്നിംഗ്സുകളാണ് മധ്യപ്രദേശിനെ മികച്ച നിലയിലെത്തിച്ചത്. 142 പന്തുകൾ നേരിട്ട രജത് പട്ടിദാർ 92 റണ്‍സാണ് അടിച്ചെടുത്തത്. വെങ്കിടേഷ് അയ്യർ 70 പന്തിൽ 80 റണ്‍സും നേടി. 120 പന്തുകൾ നേരിട്ട ശുഭം ശർമ 54 റണ്‍സാണ് സ്കോർ ചെയ്തത്. ഹർപ്രീത് സിംഗ് 36 റണ്‍സും ഹിമാൻഷു 31 റണ്‍സും നേടി.
കേരളത്തിനായി നെടുമൻകുഴി ബേസിൽ നാല് വിക്കറ്റുകൾ നേടി. ജലജ് സക്സേന രണ്ട് വിക്കറ്റും വീഴ്ത്തി. 363 റൺസിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് അക്ഷയ് ചന്ദ്രന്റെ (24) വിക്കറ്റ് നഷ്ടമായി.