തി​രു​വ​ന​ന്ത​പു​രം: പൊ​തു​വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യു​ള്ള ഘോ​ഷ​യാ​ത്ര​ക​ളും ഉ​ത്സ​വ​ച്ച​ട​ങ്ങു​ക​ളും അ​നു​വ​ദി​ക്ക​രു​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് ഡി​ജി​പി എ​സ്.​ദ​ർ​വേ​ഷ് സാ​ഹി​ബി​ന്‍റെ നി​ർ​ദേ​ശം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ൽ പോ​ലീ​സ് വീ​ഴ്ച​വ​രു​ത്തു​ക​യാ​ണെ​ന്നു കാ​ട്ടി കോ​ട​തി​ക​ളി​ൽ ഹ​ർ​ജി​ക​ൾ വ​ന്ന​തോ​ടെ​യാ​ണ് ഡി​ജി​പി​യു​ടെ ഇ​ട​പെ​ട​ൽ.

ഘോ​ഷ​യാ​ത്ര​ക​ൾ റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്തു​കൂ​ടി മാ​ത്ര​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. റോ​ഡ് പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​ത്തി​യു​ള്ള പ​രി​പാ​ടി​ക​ൾ അ​നു​വ​ദി​ക്കി​ല്ല. ഘോ​ഷ​യാ​ത്ര​ക​ൾ മൂ​ലം ജ​ന​ത്തി​നു വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​ക​രു​തെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ വ​ഴി ത​ട​സ​പ്പെ​ടു​ത്തി വേ​ദി കെ​ട്ടു​ന്ന​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ പോ​ലീ​സ് വീ​ഴ്ച വ​രു​ത്തി​യ​തി​നെ​ നേരത്തേ ഹൈ​ക്കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.