വോട്ടർ പട്ടികയിൽ പേരില്ല; ഉത്തരാഖണ്ഡിൽ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വോട്ട് ചെയാതെ മടങ്ങി
Thursday, January 23, 2025 8:01 PM IST
ഡെറാഡൂൺ: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയാൻ എത്തിയ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് വോട്ട് ചെയാൻ സാധിക്കാതെ മടങ്ങി. വോട്ടർ ലിസ്റ്റിൽ പേര് ചേർത്തിട്ടില്ലാത്തതിനാൽ വോട്ട് ചെയാൻ സാധിക്കില്ലെന്നും ഇനിയൊന്നും ചെയാൻ പറ്റില്ലെന്നുമാണ് അധികൃതർ അറിയിച്ചത്.
സംസ്ഥാന ഇലക്ഷൻ കമ്മീഷന് പരാതി നൽകിയെങ്കിലും സിസ്റ്റം സർവറിന്റെ തകരാറുകൊണ്ടാവാം വോട്ട് ചെയാൻ സാധിക്കാത്തതെന്നായിരുന്നു വിശദീകരണം. ഈ വിഷയത്തിൽ താൻ കുറച്ചുകൂടെ ജാഗ്രത പുലർത്തണമായിരുന്നുവെന്ന് ഹരീഷ് റാവത്ത് പറഞ്ഞു.
തന്റെ പേര് വോട്ടർ പട്ടികയിൽ കാണുന്നില്ല. രാവിലെ മുതൽ കാത്തിരിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.